ശ്രീ നാരായണ ഗുരു സമാധിദിനം ആചരിച്ചു
ശ്രീനാരായണ ഗുരുദേവന്റെ തൊണ്ണൂറ്റി നാലാം മഹാസമാധിദിനം ഭക്തി നിർഭരമായ ചടങ്ങുകളോടെ എസ്.എൻ.ഡി.പി.യോഗം താമരശ്ശേരി ശാഖയിൽ ആചരിച്ചു. ഗുരുപൂജ, ഗുരുദേവ കൃതികളുടെ ആലാപനം, ഭജന തുടങ്ങിയ പ്രാർത്ഥനയോടെ ഉപവാസം സമാധി സമയമായ മൂന്നേമുപ്പതിന് ആരതി ഉയിഞ്ഞ് സർവ്വ മംഗള ആലാപനത്തോടെ സമാപിച്ചു. തുടർന്ന് കഞ്ഞി വിതരണം നടന്നു.ഉപവാസത്തിന് തിരുവംബാടി യൂണിയൻ വൈസ് പ്രസിഡണ്ട് എം.കെ അപ്പുക്കുട്ടൻ, യൂണിയൻ കൗൺസിലർ വത്സൻ മേടോത്ത്, ശാഖ പ്രസിഡന്റ് സുരേന്ദ്രൻ അമ്പായത്തോട്, സെക്രട്ടറി കെ ടി രാമകൃഷ്ണൻ വൈസ് പ്രസിഡന്റ് പി വിജയൻ ,രാഘവൻ വലിയേടത്ത്, സജീവൻ , ബാബു ആനന്ദ് ഷൈജു തേറ്റാമ്പുറം നേതൃത്വം നൽകി.
ഗുരുദേവ കീർത്തനാലാപനത്തിനും ഭജനയ്ക്കും അമൃതദാസ് തമ്പി വി കെ പുഷ്പാംഗദൻ നളിനാക്ഷി , വിമല തുടങ്ങിയവർ നേതൃത്വം നൽകി


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍