കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ പ്രതിഷേധ സമരം


താമരശ്ശേരി :കേരള ആർട്ടിസാൻസ് യൂണിയൻ  സിഐടിയു തച്ചംപൊയിൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  തച്ചംപൊയിൽ പോസ്റ്റ് ഓഫീസിനു മുന്നിൽ  പ്രതിഷേധ സമരം നടത്തി.
കേന്ദ്ര  സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ കർഷക വിരുദ്ധ നയത്തിനെതിരെയും
പെട്രോൾ ഡീസൽ വില വർദ്ധനവ് നെതിരെ യുംതുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 
കേരള ആർട്ടിസാൻസ് യൂണിയൻ തച്ചംപൊയിൽ മേഖലാ കമ്മിറ്റിയുടെ പ്രതിഷേധം നടന്നത്.
പ്രതിഷേധം  യൂണിയൻ ഏരിയ ജോയന്റ് സെക്രട്ടറി  പി എം അബ്ദുൽ മജീദ് 
ഉദ്ഘാടനം ചെയ്തു. സി  ദേവദാസൻ
 കെ കെ ഷിജു
രാമൻകുട്ടി തുടങ്ങിയവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍