ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ


മലപ്പുറം വണ്ടൂരിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. പതിനാലുകാരിയെ പീഡിപ്പിച്ച തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി മേടയിൽ അൽഅമീനാണ് പിടിയിലായത്. 2020 ആഗസ്റ്റ് മാസത്തിലാണ് പീഡനം നടന്നത്. വണ്ടൂരിലുള്ള തന്റെ ബന്ധുവീട്ടിൽ ഇടക്കിടെ എത്തുന്ന അധ്യാപകനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് അയൽവീട്ടിലെ കുട്ടിക്ക് ട്യൂഷൻ എടുത്തു തുടങ്ങിയത്. ഒറ്റയ്ക്ക് ട്യൂഷൻ എടുക്കുന്നതിനിടെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

കുട്ടി അമ്മയോട് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. രക്ഷിതാക്കളുടെ പരാതിയിൽ വണ്ടൂർ പൊലീസ് കെസെടുത്തു. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ പ്രതി മുങ്ങുകയായിരുന്നു. മറ്റൊരു ഫോൺ നമ്പറിൽ നിന്ന് വിട്ടിലേക്ക് വിളിച്ചതും മുൻകൂർ ജാമ്യത്തിനായി അഭിഭാഷകനെ സമീപിക്കുകയും ചെയ്തതോടെയാണ് പൊലീസിന് ഒളിത്താവളത്തെക്കുറിച്ച് വിവരം ലഭിച്ചത്. ബെംഗളുരുവിൽ നിന്നാണ് അൽഅമീനെ പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍