പി.സിക്ക് സ്മാരകമായി വായശാല; രേഖകൾ സൈനുൽ ആബിദീൻ തങ്ങൾക്ക് കൈമാറി

താമരശ്ശേരി : പൊതുപ്രവർത്തന രംഗത്ത് സജീവ സാനിദ്ധ്യമായി ജീവിത അവസാനംവരെ ജീവ കാരുണ്യ  മേഖലയിൽ തുല്യതയിലാത്ത സേവനം കാഴ്ചവെച്ച് അകാലത്തിൽ വിട പറഞ്ഞ പി.സി. നാസറിന്റെ നാമധേയത്തിൽ സ്മാരകം വരുന്നു. തച്ചംപൊയിലിലെ ജനത ലൈബ്രറിയുടെ നവീകരിച്ച്  ഉണ്ടാക്കുന്ന സ്വന്തം കെട്ടിട സമുചയത്തിനാണ്   നാമം നൽകി ജന്മനാട് ഓർമ്മ നിലനിർത്തുന്നത്. സുഹൃത്തുക്കളും സഹപാഠികളും നാട്ടുകാരും ചേർന്ന് സ്മാരകം പൂർത്തിയാക്കുമ്പോൾ അദ്ദേഹത്തെ അറിയുന്ന എല്ലാവരുടെയും ആഗ്രഹമാണ് സഫലമാവുന്നത്.
 

പി.സി. ഹൗസിൽ നടന്ന ചടങ്ങിൽ കെട്ടിടത്തിന്റെ രേഖയും താക്കോലും പരേതനായ പി.സി അഹമ്മദ് കുട്ടി ഹാജിയുടെ പത്നിയും നാസറിന്റെ മാതാവുമായ പാത്തുമ്മയി ഹജ്ജുമ്മ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും ലൈബ്രറി കമ്മറ്റി ചെയർമാനുമായ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾക്ക് കൈമാറി. 

സഹോദരങ്ങളായ പി.സി. ഷൗക്കത്ത്, പി.സി. ഫൈസൽ, പി.സി. ഇസ്മായിൽ, പി.സി. ഇഖ്ബാൽ എന്നിവരും കമ്മറ്റി അംഗളായ സയ്യിദ് അഷ്റഫ് തങ്ങൾ, പി.മുരളി, ശിവരാമൻ, ഗിരീഷ് തേവള്ളി,എൻ.പി മുഹമ്മദലി മാസ്റ്റർ, ടി.പി.കെ ഇബ്രാഹിം മാസ്റ്റർ,  ടി.പി ജലീൽ, വി.സി ജുനൈസ്,നദീർ അലി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍