മുക്കം: മുക്കത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 22 പേര്‍ക്ക് ഭക്ഷ്യ വിഷബാധ. മുക്കം നഗരസഭയിലെ നെല്ലിപ്പോയില്‍ നീലേശ്വരം ശിവക്ഷേത്രം, ചെറുവണ്ണൂര്‍ വിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്

ക്ഷേത്രങ്ങളില്‍ വിളമ്പിയ ഇഡ്ഡലി-സാമ്പാര്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വയറുവേദന ഉള്‍പ്പെടെയുള്ള അസുഖങ്ങളുമായി 22 പേരും മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് ചികിത്സയിലുള്ളത്. ആരുടയും നില ഗുരുതരമല്ല.