പാചകവാതക വിലയില്‍ വന്‍ വര്‍ധന; വാണിജ്യ സിലിണ്ടറിന് 266 രൂപ കൂട്ടി

രാജ്യത്തെ പാചക വാതക വിലയില്‍ വന്‍ വര്‍ധന. വാണിജ്യാവശ്യത്തിനള്ള പാചക വാതക വിലയില്‍ 266 രൂപയാണ് വര്‍ധിച്ചത്. ഇതോടെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 19 കിലോയുടെ സിലിണ്ടറിന് രണ്ടായിരം രൂപ പിന്നിട്ടു. നേരത്തെ 1734 രൂപ ഉണ്ടായിരുന്ന സിലിണ്ടര്‍ വിലയാണ് 2000.50 രൂപയിലെത്തിയത്.

ജനജീവിതം ദുസ്സഹമാക്കി ഇന്ധന വില വര്‍ധന തുടരുന്നതിനിടെയാണ് പാചക വാതക വിലയിലും വന്‍ വര്‍ധന വരുന്നത്. ഇന്നലെ പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ രാജ്യത്ത് പെട്രോള്‍ വില 121 രൂപയും കടന്ന് കുതിക്കുകയാണ്. ഇന്നും ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആഗോള എണ്ണവിലയും പിടിവിട്ട് ഉയരുന്ന നിലയാണുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ് ആഗോള എണ്ണവില.എണ്ണവില ബാരലിന് 100 ഡോളര്‍ കടക്കുമെന്നാണ് സൂചന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍