ബി എഡ് സീറ്റ് ഒഴിവ്

കോഴിക്കോട്: കല്ലായിയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ വിവിധ വിഷയങ്ങളില്‍ ബി എഡ് സീറ്റുകള്‍ ഒഴിവുകളുണ്ട്. അറബിക്ക്, ഗണിത ശാസ്ത്രം, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ അംഗപരിമിതര്‍ക്ക് ഓരോ സീറ്റ് വീതവും അറബിക്ക് വിഷയത്തില്‍ ഇ ഡബ്ല്യു എസ്, കുശവ വിഭാഗങ്ങള്‍ക്ക് ഓരോ സീറ്റ് വീതവും ഫിസിക്കല്‍ സയന്‍സില്‍ കുടുംബി വിഭാഗത്തിന് ഒരു സീറ്റും ഗണിത ശാസ്ത്രത്തില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് ഒരു സീറ്റുമാണ് ഒഴിവുള്ളത്.

യൂണിവേഴ്സിറ്റിയില്‍ ബി എഡ് കോഴ്സിന് അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 29ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ രണ്ടു വീതം പകര്‍പ്പുകളും സഹിതം കോളേജ് ഓഫീസില്‍ നേരിട്ട് അഭിമുഖത്തിന് ഹാജരാകാം. ഇതുവരെ യൂണിവേഴ്സിറ്റിയില്‍ അപേക്ഷ നല്‍കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ ബി എഡ് ലേറ്റ് റജിസ്ട്രേഷന്‍ ലിങ്ക് വഴി റജിസ്റ്റര്‍ ചെയ്തശേഷം അഭിമുഖത്തില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍: 8089522808.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍