കനത്ത മഴക്കിടെ താമരശ്ശേരി അണ്ടോണയില്‍ മതില്‍ ഇടിഞ്ഞു വീണ് വീടും കാറും തകര്‍ന്നു
താമരശ്ശേരി: കനത്ത മഴക്കിടെ താമരശ്ശേരി അണ്ടോണയില്‍ മതില്‍ ഇടിഞ്ഞു വീണ് വീടും കാറും തകര്‍ന്നു. കരിങ്ങമണ്ണ നെരോത്ത് മുഹമ്മദിന്റെ വീടും കാറുമാണ് ഭാഗികമായി തകര്‍ന്നത്. കോഴിക്കൂട് മണ്ണിനടിയില്‍ പെട്ട് ഏതാനും കോഴികള്‍ ചത്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് നോക്കിയപ്പോഴാണ് അല്‍വാസിയുടെ മതില്‍ ഇടിഞ്ഞു വീണതായി കണ്ടത്. വീടിന്റെ ഒരു ഭാഗത്തെ ചുമരുകളില്‍ വിള്ളലുണ്ട്. ശുചി മുറിയുടെ ചുമര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
കോണ്‍ക്രീറ്റ് ചെയ്ത മതില്‍ ഒന്നടങ്കം തകര്‍ന്ന് വീഴുകയായിരുന്നു. ടാങ്കിലേക്കും തിരിച്ചുമുള്ള പൈപ്പുകള്‍ പൊട്ടിയതിനാല്‍ കുടിവെള്ളം പോലും മുടങ്ങി. മണ്ണും കല്ലും നീക്കം ചെയ്താല്‍ മാത്രമേ പൈപ്പ് ലൈന്‍ പുനസ്ഥാപിക്കാനാവൂ. മഴ തുടര്‍ന്നാല്‍ മതില്‍ കൂടുതല്‍ ഇടിയാനുള്ള സാധ്യത വീട്ടുകാരെ ഭീതിയിലാക്കുകയാണ്. മൂഴിക്കല്‍ സ്വദേശി രാജന്റെ ഉടമസ്ഥതയിലുള്ള വീടിനോട് ചേര്‍ന്നുള്ള മതിലാണ് നിലം പൊത്തിയത്. വീടിന്റെ മുറ്റത്ത് വിള്ളല്‍ വീണതിനാല്‍ ഈ വീട്ടില്‍ വാടകക്ക് താമസിക്കുന്നവരും ഭീതിയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍