ആരോഗ്യം
ഷുഗര്‍ നിയന്ത്രിക്കാം, ഭാരം കുറയ്ക്കാം…ഗുണങ്ങള്‍ ഏറെയാണ് പേരയില ചായക്ക്
ഷുഗര്‍, കൊളസ്‌ട്രോള്‍, ഭാരക്കൂടുതല്‍..ആളുകളെ വലക്കു ഭീകരന്‍മാണ്. ഇവന്‍മാരെ നിലക്കു നിര്‍ത്താന്‍ എന്തുണ്ട് മാര്‍ഗം എന്ന് അന്വേഷിക്കല്‍ ഒരു ശീലമായിരിക്കും ഒട്ടുമിക്ക ആളുകള്‍ക്കും കാണുവരോടും കേള്‍ക്കുന്നവരോടും ഗുഗിള്‍ മാമനോടും അങ്ങിനെ പോവുന്നു നമ്മുടെ അന്വേഷണ വഴികള്‍. ഇതാ നമുക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒരു വഴി. പേരയില ചായ. ഗ്രീന്‍ ടീ പോല തന്നെ ഒട്ടേറെ ഗുണങ്ങള്‍ നിറഞ്ഞതാണ് പേരയില ചായയും. അറിയാം പേരയില ചായയുടെ ഗുണങ്ങളില്‍ ചിലത്.
രക്തത്തിലെ ഷുഗര്‍ കുറയ്ക്കുന്നു
പേരയ്ക്ക ഇലയിലെ പോളിഫിനോള്‍സ് ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നത് നിയന്ത്രിക്കുന്നു. അതിനാല്‍, പ്രമേഹമുള്ളവര്‍ക്ക് പേരയില ചായ നല്ലതാണ്. ഭക്ഷണത്തിന് ശേഷം പേരയില ചായ കുടിക്കുന്നത് രക്തത്തിലെ ഷുഗറിന്റെ കുതിച്ചുയരലിനെ തടയുന്നു.
ജപ്പാനില്‍ പ്രമേഹം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതാണ് പേരയില ചായ.
കൊളസ്‌ട്രോളിനും ഫലപ്രദം
പേരയ്ക്ക ഇലയുടെ സത്തിന്റെ ഉപയോഗം ചീത്ത കൊളസ്‌ട്രോള്‍ (LOL) കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ (HDL) കൂട്ടാനും സഹായിക്കുു. കൂടാതെ പേരയ്ക്ക ഇലയിലെ പൊട്ടാസ്യവും നാരുകളും ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
ശരീരഭാരം കുറക്കാന്‍ സഹായിക്കുന്നു
ഭാരം കുറക്കാന്‍ ഒരുപാട് വഴികള്‍ തേടിയവരാകും നമ്മള്‍. ഇനി ഇതുകൂടി ഒന്ന് പരീക്ഷിച്ചു നോക്കൂ. പേരയില ചായയോ ജ്യൂസോ ഒന്ന് പതിവാക്കി നോക്കൂ.
അണുബാധ മൂലമുള്ള വയറിളക്കത്തിനും ഏറെ ഫലപ്രദമാണ് പേരയില ചായ. ഇതിലടങ്ങിയ ചില സത്തുക്കള്‍ക്ക് അതിന് കഴിവുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. കാന്‍സര്‍ സാധ്യതകളേയും കുറക്കാന്‍ ഇത് ഏറെ ഫലപ്രദമാണെന്നും പഠനങ്ങളിലുണ്ട്.
ആന്റിഓക്‌സിഡന്റ് ലൈക്കോപീനുകള്‍ അടങ്ങിയതാണ് കാരണം. വിറ്റാമിന്‍ സി ഉയര്‍ അളവില്‍ അടങ്ങിയിരിക്കുതിനാല്‍ പേരയ്ക്കാ ഇലയുടെ പൗഡര്‍ മുഖത്ത് ഉപയോഗിക്കുന്നത് മുഖക്കുരുവിന്റെ പ്രശ്‌നങ്ങളെ പൂര്‍ണമായും ഒഴിവാക്കാനും മുഖത്തെ പേശികളെ ശക്തമാക്കാനും സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പേരയില ചായ ഉപയോഗിക്കുതിന് മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടണം. കിഡ്‌നി സംബന്ധമായ അസുഖമുള്ളവര്‍ ഇതുപയോഗിക്കരുത്. കാരണം പേരയിലയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. എക്‌സിമ ഉള്ളവര്‍ പേരയ്ക്ക ഇലയുടെ സത്ത് അടങ്ങിയ ഒും ശരീരത്തില്‍ പുരട്ടാതിരിക്കുതാണ് നല്ലത്. എക്‌സിമ ലക്ഷണങ്ങള്‍ കൂടാന്‍ കാരണമായേക്കാം.
ഇനി പേരയില ചായ തയാറാക്കാം.
ചേരുവകള്‍:
പേരയുടെ തളിരിലകള്‍ -10
ചായപ്പൊടി – 1/4 ടീ സ്പൂണ്‍
തേന്‍ – ആവശ്യത്തിന്
തയാറാക്കേണ്ട വിധം:
ഒരു കപ്പ് വെള്ളം തിളപ്പിക്കുക. ശേഷം നന്നായി കഴുകിയ പേരിയിലകള്‍ ഇട്ട് രണ്ട് മിനിറ്റ് തിളപ്പിക്കുക. ചായപ്പൊടിയും അതിന് ശേഷം ചേര്‍ക്കാം. അരിച്ച് ഇളം ചൂടോടെ ഉപയോഗിക്കാം. മധുരം ആവശ്യമുള്ളവര്‍ക്ക് തേന്‍ ഉപയോഗിക്കാം. നിങ്ങളുടെ രുചിക്കനുസരിച്ച് ഇഞ്ചി, ചെറുനാരങ്ങ നീര് എന്നിവയും ഉപയോഗിക്കാം.
പേരയില ചായപ്പൊടി മാര്‍ക്കറ്റിലും ലഭ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍