പ്രൈമറി പ്രധാനാധ്യാപക നിയമനം ആരംഭിച്ചു
പ്രൈമറി പ്രധാനാധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ചു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അസ്ഥിരപ്പെടുത്തിയതിനെത്തുടർന്ന് സംസ്ഥാനത്തെ ഒഴിവുള്ള പ്രൈമറി പ്രധാനാധ്യാപക തസ്തികകളിൽ നിയമനത്തിനുള്ള തടസ്സം നീങ്ങി. വിവിധ ജില്ലകളിൽ ഇന്നലെ മുതൽ നിയമനം ആരംഭിച്ചു. സംസ്ഥാനത്ത് ആയിരത്തി അറൂന്നൂറോളം പ്രൈമറി പ്രധാനാധ്യാപകരുടെ ഒഴിവുകളാണുള്ളത്.
യോഗ്യതാ മാനദണ്ഡങ്ങൾ ഒഴിവാക്കി സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ പ്രൈമറി അധ്യാപകർക്ക് പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം നൽകിയതിനെതിരെ ടെസ്റ്റ് ക്വാളിഫൈഡ് അധ്യാപകർ ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടർന്നു നിയമനം 3 ആഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി അസ്ഥിരപ്പെടുത്തിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍