പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
താമരശ്ശേരി: പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു.
കട്ടിപ്പാറ ചമൽ കേളൻമൂല കാരറ്റപ്പറ്റ പുറായിൽ ഗിരിഷിന്റെ ഭാര്യ തങ്കമണി 36 ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.
കോളിക്കൽ അംഗൻവാടിയിൽ
ഹെൽ പറായി ജോലി ചെയ്തുവരികയായിരുന്നു.
രണ്ടു വർഷം മുമ്പാണ് കോളിക്കൽ അങ്കണവാടിയിൽ ഹെൽപർ തസ്തികയിൽ തങ്കമണിക്ക് സ്ഥിര നിയമനം ലഭിക്കുന്നത്. വടക്കും മുറി അങ്കണവാടിയിലും സേവനം അനുഷ്ഠിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം തങ്കമണിയുടെ സ്വദേശമായ നരിക്കുനി പുന്നശ്ശേരിയിൽ എത്തിച്ചു സംസ്കരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍