ഇന്‍സ്റ്റഗ്രാം വഴി പരിചയം; തട്ടിക്കൊണ്ടുപോയി പീഡനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍

പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍. പാലക്കാട് മുണ്ടൂര്‍ സ്വദേശി സുധീഷിനെയാണ് ശ്രീകൃഷ്ണപുരം പൊലീസ് പിടികൂടിയത്.

ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയുമായി സുധീഷ് സൗഹൃദത്തിലാകുന്നത്. പിന്നീട് പരസ്പരം ചിത്രങ്ങള്‍ അയച്ച് സൗഹൃദം വിപുലമാക്കി. നേരില്‍ക്കാണണമെന്ന് സുധീഷ് പലപ്പോഴായി ആഗ്രഹം പ്രകടിപ്പിച്ചു. സ്കൂള്‍ തുറന്നതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീടിന് സമീപം ഇരുവരുെടയും കൂടിക്കാഴ്ചയുണ്ടായത്. ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പതിനാലിനാണ് ഇത്തരത്തിലുള്ള അതിക്രമമുണ്ടായത്. പരാതി കിട്ടിയതിന് പിന്നാലെ പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബോധപൂര്‍വം പ്രണയം നടിച്ച് പീഡനം നടത്തിയെന്നാണ് പൊലീസ് നിഗമനം. പെണ്‍കുട്ടി അയച്ച് നല്‍കിയ ചിത്രങ്ങള്‍ ഉള്‍പ്പെടെ കൈയ്യില്‍ കരുതിയാണ് സുധീഷ് ചൂഷണത്തിനുള്ള വഴിയൊരുക്കിയതെന്നും പൊലീസ് വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍