പ്രായപൂര്‍ത്തിയാവാത്ത മകളെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും കാമുകനും റിമാന്റില്‍
വടകര: പ്രായപൂര്‍ത്തിയാവാത്ത മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും റിമാന്റില്‍. വടകര പുതുപ്പണം അരവിന്ദ് ഘോഷ് റോഡില്‍ സിന്ധു, കാമുകനായ ചോറോട് സ്വദേശി പ്രഷി എന്നിവരെയാണ് കോഴിക്കോട് ജുവനൈല്‍ കോടതി റിമാന്‍ഡ് ചെയ്തത്. അഞ്ചു ദിവസം മുമ്പാണ് യുവതിയെ കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ വടകര പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും ബുധനാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപേക്ഷിച്ച് പോയതിന് ജുവനൈല്‍ ആക്ട് പ്രകാരമാണ് കേസെടുത്തത്. യുവതിയെ മഞ്ചേരി വനിത ജയിലിലേക്കും കാമുകനെ വടകര സബ് ജയിലിലേക്കും മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍