കോണ്‍ഗ്രസ് പതാക പൊട്ടിവീണു; ക്ഷുഭിതയായി സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാപകദിനാഘോഷത്തില്‍ പ്രസിഡന്റ് സോണിയാഗാന്ധി പാര്‍ട്ടി പതാക ഉയര്‍ത്തുന്നതിനിടെ പൊട്ടിവീണു. കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനാഘോഷവുമായി ബന്ധപ്പെട്ട് എ ഐ സി സി ആസ്ഥാനത്ത് ചടങ്ങിനിടെയാണ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. പതാക ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചരട് പൊട്ടി സോണിയയുടെ ദേഹത്ത് പതാക വീഴുകയായിരുന്നു. പിന്നീട് ചരടില്‍ കെട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതില്‍ ക്ഷുഭിതയായ സോണിയാ ഗാന്ധി ആദ്യം പതാക ഉയര്‍ത്താതെ മടങ്ങി. പിന്നീട് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയ ശേഷം തിരിച്ചെത്തി പതാക ഉയര്‍ത്തുകയായിരുന്നു.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നോക്കി നില്‍ക്കെയാണ് സംഭവം. പതാക ഉയര്‍ത്തുന്നതിലെ ക്രമീകരണ ചുമതല സേവാ ദള്‍ പ്രവര്‍ത്തകര്‍ക്കായിരുന്നു. വേണ്ടത്ര പരിശോധന നടത്താതെ ഇവരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയതെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് പല പരിഹാസങ്ങളും ഉയരുന്നുണ്ട്. ദേശയ രാഷ്ട്രീയത്തിലെ വര്‍ത്തമാന രാഷ്ട്രീയവുമായി കൂട്ടിക്കെട്ടിയാണ് പരിഹാസങ്ങള്‍ ഏറെയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍