പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് കൂറ്റന്‍ നക്ഷത്രം ഒരുക്കി താമരശ്ശേരിയിലെ ഹരിത കര്‍മ്മ സേന
താമരശ്ശേരി: പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് കൂറ്റന്‍ നക്ഷത്രം ഒരുക്കി താമരശ്ശേരിയിലെ ഹരിത കര്‍മ്മ സേന. പ്ലാസ്റ്റിക് മുക്ത താമരശ്ശേരി എന്ന സന്ദേശം പൊതു ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കിയെടുത്ത് നക്ഷത്രം ഒരുക്കിയത്. 753 പ്ലാസ്റ്റിക് കുപ്പികള്‍ ചേര്‍ത്തു വെച്ചാണ് ക്രിസ്മസ് നക്ഷത്രം ഒരുക്കിയത്.
താമരശ്ശേരി പഴയ ബസ്റ്റാന്റിലാണ് കുപ്പികള്‍ കൊണ്ട് കൂറ്റന്‍ നക്ഷത്രം ഒരുക്കിയത്. ഇതില്‍ അലങ്കാര ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹിമാന്‍ നക്ഷത്രം നാടിന് സമര്‍പ്പിച്ചു. വൈസ് പ്രസിഡണ്ട് ഖദീജ സത്താര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ അരവിന്ദന്‍, എം ടി അയ്യൂബ്ഖാന്‍, കെ മഞ്ജിത, വാര്‍ഡ് മെമ്പര്‍ ജോസഫ് മാത്യു, പഞ്ചായത്ത് സെക്രട്ടറി ജെയ്സണ്‍ നെടുമ്പാല, കോഡിനേറ്റര്‍ സത്താര്‍ പള്ളിപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍