സപ്തദിന ക്യാമ്പ് ആരംഭിച്ചു



താമരശ്ശേരി : ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ താമരശ്ശേരി
വിഎച്ച്എസ്ഇ വിഭാഗം  എൻഎസ്എസ് യൂണിറ്റ്  26 ഡിസംബർ മുതൽ ജനുവരി  1 വരെ നടക്കുന്ന സപ്‌ത ദിന  സ്പെഷ്യൽ ക്യാമ്പിന് "ജ്വാല 2021ന് "തുടക്കമായി.  പിടിഎ പ്രസിഡന്റ്‌ പി എം അബ്ദുൽ മജീദ്    അധ്യക്ഷൻ ആയ  ചടങ്ങിൽ ജില്ല പഞ്ചായത്ത്‌ മെമ്പർ റംസീന നരിക്കുനി ഉത്ഘ ടനം നിർവഹിച്ചു.   ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ കൗസർ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. വാർഡ് മെമ്പർ ഫസീല ഹബീബ്, ജിഎച്ച്എസ്എസ്, താമരശ്ശേരി പ്രിൻസിപ്പൽ  ഹേമലത കെ,  പ്രമുഖ കർഷകൻ കെ വി  സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അറിയിച്ചു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഉമ്മുകുൽ സു .സ്വാഗതവും  പ്രോഗ്രാം ഓഫീസർ  Dr: ഇന്ദു കെ നന്ദി യും പറഞ്ഞു. സമജീവനം  എന്ന പേരുള്ള സ്ത്രീ സമത്വ തെരുവുനാടകം, സൗജന്യ പോസ്റ്റുകോവിഡ് ആയുർവേദ മെഡിക്കൽ ക്യാമ്പ്, ലഹരിക്കെതിരെ "വിമുക്തി " സേഫ് നെറ്റ്, യെല്ലോ ലൈൻ ക്യാമ്പയിൻ കൂടാതെ  വിവിധ   കല സാംസ്‌കാരിക പരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടത്തുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍