കോഴിക്കോട്ട് സ്കൂൾ വിദ്യാർഥി കടലിൽ മുങ്ങിമരിച്ചു
കോഴിക്കോട്: സ്കൂൾ വിദ്യാർഥി കടലിൽ മുങ്ങിമരിച്ചു. വട്ടക്കിണർ വൈ.എം.ആർ.സി ചേമ്പിൽതാഴംപറമ്പിൽ ഷംനാസിെൻറയും ഷാഹിനയുടെയും മകൻ ഷിഫാദാണ് (11) മരിച്ചത്. കല്ലായ് ജി.യു.പി.എസിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ലയൺസ് പാർക്കിന് സമീപം കടലിലാണ് അപകടം. പാർക്കിന് സമീപം ഉമ്മ ഷാഹിന ജോലി ചെയ്യുന്ന ഷോപ്പിലായിരുന്നു കുട്ടി. ഷാഹിന പുറത്തേക്ക് പോയ സമയം കുട്ടി കടലിലേക്ക് പോവുകയായിരുന്നു. ഒരു കുട്ടി മുങ്ങിപ്പോകുന്നതായി ദൂരെനിന്ന് കണ്ട മത്സ്യത്തൊഴിലാളികളാണ് കടലിലിറങ്ങി ഷിഫാദിനെ പുറത്തെടുത്തത്. ഉടൻ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സഹോദരി: ഷിഫ. ഖബറടക്കം ശനിയാഴ്ച മാത്തോട്ടം ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍