ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സി.പി.എം അക്രമം നടത്തുന്നു. ടി.പി.എം ജിഷാൻ

താമരശ്ശേരി :  വഖഫ് ബോർഡ് നിയമനം, കെ റെയിൽ പദ്ധതി തുടങ്ങിയ ജനങ്ങൾ സർക്കാറിനെതിരെ പ്രതികരിക്കുന്ന ജനകീയ വിഷങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇടുക്കി ഗവ.എഞ്ചിനീയറിംഗ് കോളേജിലെ സംഭവത്തിന്റെ പേരിൽ ഇതര പാർട്ടി പ്രവർത്തകർക്കും ഓഫീസുകൾക്കുമെതിരെ സി.പി.എം. അക്രമ പരമ്പര നടത്തുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ പറഞ്ഞു. താമരശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കൗൺസിൽ മീറ്റിൽ പി.എം. ഹനീഫ് സോഷ്യൽ സെക്യൂരിറ്റി സ്കീം സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. അക്രമ രാഷ്ട്രീയം ആരും പ്രോൽസാഹിപ്പിക്കുന്നില്ല. എന്നാൽ കേരളത്തിൽ എല്ലാ അക്രമങ്ങളുടെയും ഒരു ഭാഗത്ത് സി.പി.എം ക്രിമിനലുകളാണെന്നതാണ് വസ്തുത ജിഷാൻ പറഞ്ഞു. സംഘടനാ പ്രവർത്തകർക്ക് തണലാകുന്ന ജില്ലാ യൂത്ത് ലീഗിന്റെ പി.എം.ഹനീഫ് സോഷ്യൽ സെക്യൂരിറ്റി സ്കീം പ്രവർത്തന രംഗത്ത് നവാവേശം പകരുന്നതും സംഘടനയുടെ കാരുണ്യ മുഖം പ്രകടമാക്കുന്നതുമാണെന്ന് അദ്ധേഹം പറഞ്ഞു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ടി. അയ്യൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം. നസീഫ് മുഖ്യപ്രഭാഷണം നടത്തി. പി.എസ്. മുഹമ്മദലി, പി.പി ഹാഫിസ് റഹ്മാൻ , എം. സുൽഫിക്കർ, എ.കെ. കൗസർ , റഫീഖ് കൂടത്തായ്, ഫാസിൽ മാസ്റ്റർ അണ്ടോണ, ഷാഫി സക്കരിയ്യ, കെ.സി. ഷാജഹാൻ, അർഷദ് കിഴക്കോത്ത്, ഇഖ്ബാൽ പൂക്കോട്, അലി തച്ചംപൊയിൽ, ഷഫീഖ് ചുടലമുക്ക്, റിയാസ് കാരാടി , റാഷിദ്  സബാൻ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി എ.പി. സമദ് കോരങ്ങാട് സ്വാഗതവും, കോ-ഓർഡിനേറ്റർ നിയാസ് ഇല്ലി പറമ്പിൽ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍