റോഡ് ഉയരുന്നു:, നാട്ടുകാരുടെയും വ്യാപാരികളുടെയും ആശങ്ക പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

താമരശ്ശേരി: സംസ്ഥാനപാത നവീകരണം പുരോഗമിക്കുമ്പോൾ പ്രതിഷേധവും ഉയർന്നു. അങ്ങാടികളിലും കവലകളിലും
അനാവശ്യമായി റോഡ് ഉയർത്തുക യാണെന്ന് ആരോപണമാണ് ഉയരുന്നത്.

താമരശ്ശേരി തച്ചംപൊയിൽ പുത്തൻ തെരുവിൽ രണ്ട് അടിയിൽ അധികമാണ് റോഡ് ഉയരുന്നത്. ഇതോടെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ താഴ്ചയിലാ കുന്ന സ്ഥിതിയുണ്ട്. 

പുത്തൻ തെരുവിൽ- തേക്കും തോട്ടം ജംഗ്ഷൻ ഉയർത്തുന്നതോടെ  പ്രതികൂലമായി ബാധിക്കും. ഈ പ്രദേശങ്ങളിലേക്ക് നിലവിൽ ഓവുചാലുകൾ സ്ഥാപിച്ചിട്ടില്ല. ഇവിടം വെള്ളക്കെട്ട്  രൂപപ്പെട്ടാൽ കടകൾക്ക് ഉൾപ്പെടെ പ്രയാസകരം ആകും. 
 റോഡ് ഉയർത്തുമ്പോൾ നാട്ടുകാരുടെ പ്രയാസം ആശങ്കയും പരിഹരിക്കാൻ  അധികൃതർ തയ്യാറാവണം എന്നാണ് നാട്ടുകാരുടെ  ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍