കട്ടിപ്പാറ പഞ്ചായത്ത് പെൻഷൻ അറിയിപ്പ്

ബാങ്ക് അക്കൌണ്ട് വഴി പെൻഷൻ കൈപ്പറ്റുന്ന ബി.പി.എല്‍. ഗുണഭോക്താക്കളുടെ വിവരശേഖരണം

കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ നിന്നും ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ എന്നീ വിഭാഗങ്ങളില്‍ ബാങ്ക് എക്കൌണ്ട് വഴി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന ബി.പി.എല്‍. (മഞ്ഞ, പിങ്ക് റേഷൻ കാര്‍ഡ്) ഗുണഭോക്താക്കള്‍ പെൻഷൻ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി റേഷൻ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ എത്രയുംപെട്ടെന്ന് പഞ്ചായത്ത്‌ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

സഹകരണ ബാങ്ക് മുഖേന വീട്ടില്‍ നേരിട്ട് പെൻഷൻ കൈപ്പറ്റുന്നവര്‍ രേഖകള്‍ ഹാജരാക്കേണ്ടതില്ല.           

മുഹമ്മദ്‌ മോയത്ത് (പ്രസിഡന്റ്‌ കട്ടിപ്പാറ പഞ്ചായത്ത്‌ )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍