പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

താമരശ്ശേരി:  തച്ചംപൊയിൽ നെരോംപാറമ്മല്‍ കുടിവെള്ള പൈപ്പ് പൊട്ടി കുടിനീർ പാഴാകുന്നതായി പരാതി. കുറച്ചുനാളായി ഏതുസമയത്തും വെള്ളം റോഡിലേക്ക് ഒഴുകുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

ഇരുന്നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയിൽ പൈപ്പ് പൊട്ടിയതോടെ എല്ലാ സമയത്തും വെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.നെരോംപാറമ്മല്‍ കോളനിക്ക് സമീപം റോഡരികിൽ പൈപ്പ് പൊട്ടിയത്. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍