ചികിത്സക്കായി ആശുപത്രിയിലെത്തിച്ച 12 കാരി ഗര്‍ഭിണി; ബന്ധുവായ 23 കാരന്‍ കസ്റ്റഡിയില്‍
കൊല്ലം:12 വയസുകാരിയെ ചികിത്സക്കായി ആശുപത്രിയിലെത്തിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്നവിവരമറിഞ്ഞ് ഞെട്ടി ബന്ധുക്കളും ആശുപത്രിയധികൃതരും. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പോലിസിനെ അറിയിക്കുകയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് കുട്ടിയെ ചികിത്സക്കായി എത്തിച്ചത്. തുടര്‍ന്ന് ഡോക്ടര്‍ക്ക് സംശയം തോന്നി പരിശോധിക്കുകയായിരുന്നു. പിന്നീട് കൗണ്‍സിലിംഗിനിടെയാണ് അടുത്ത ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടി പറഞ്ഞത്. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവാണ് 23 വയസുകാരനായ യുവാവ്. പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു യുവാവ് മിക്കപ്പോഴും താമസിച്ചിരുന്നത്. ഇയാളെ പൂയപ്പള്ളി പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍