എം. വിന്‍സെന്റ് എം.എല്‍.എയുടെ കാര്‍ അടിച്ചു തകര്‍ത്തു;യുവാവ് പിടിയില്‍


തിരുവനന്തപുരം: കോവളം എം.എല്‍.എ എം. വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു.സംഭവത്തില്‍ ഉച്ചക്കട സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെയാണ് സംഭവം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറാണ് അടിച്ചു തകര്‍ത്തത്. ബൈക്കില്‍ എത്തിയ യുവാവ് കമ്പിപ്പാര ഉപയോഗിച്ച് കാറിന്റെ ഗ്ലാസും, മുന്‍വശവും തകര്‍ക്കുകയായിരുന്നു.മുല്ലപ്പെരിയാര്‍ ഡാം പൊട്ടാന്‍ പോകുകയാണ് എന്നും എംഎല്‍എ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് ഇയാള്‍ കാര്‍ തകര്‍ത്തതെന്ന് പൊലീസ് അറിയിച്ചു .യുവാവിന് മാനസിക പ്രശ്‌നമുള്ളയാളാണെന്നു പൊലീസ് പറയുന്നു.