സിസ്റ്റർ ടെസ്സീന എസ് ഐ സി നിര്യാതയായി
സുൽത്താൻ ബത്തേരി ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം ബത്തേരി പ്രൊവിൻസ് അംഗമായ സിസ്റ്റർ ടെസ്സീന എസ്. ഐ. സി (69) നിര്യാതയായി.
സംസ്കാരം നാളെ (6- 2 - 2022 ഞായർ ) ഉച്ചക്ക് 3:00 മണിക്ക് അഭിവന്ദ്യ ജോസഫ് മാർ തോമസ് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൂലങ്കാവ് ഫോർമേഷൻ ഹൗസ് സെമിത്തേരിയിൽ.
ഇടവകകളിലെ വിവിധ മിഷൻ പ്രവർത്തനങ്ങൾ, അദ്ധ്യാപിക, പ്രധാനാദ്ധ്യാപിക എന്നീ ശുശ്രുഷകൾ നിർവഹിച്ചുകൊണ്ട് ആസ്സാം, വെണ്ണികുളം, കേളകം, വേളംകോട്, നാരങ്ങാത്തോട്, മുതിരേരി , നടുവിൽ, ചെറുപുഴ, പീച്ചി, കോട്ടയം, മൂലങ്കാവ് എന്നീ സ്ഥലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ദീർഘനാൾ വേളംകോട് സെൻ്റ് ജോർജ്ജസ് സ്കൂൾ അധ്യാപികയായും പ്രധാനാദ്ധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
പരേതരായ ഉലഹന്നാന്റെയും, റോസമ്മയുടെയും ഏഴുമക്കളിൽ നാലാമത്തെ മകളാണ് സിസ്റ്റർ ടെസ്സിന.
സഹോദരങ്ങൾ കുര്യായക്കോസ് ഉലഹന്നാൻ, ജെയിംസ് ഉലഹന്നാൻ, ജോസ് ഉലഹന്നാൻ, ചിന്നമ്മ, ഇത്തമ്മ, എമിലി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍