വായന ശാലക്ക് പുതിയ കെട്ടിടം

കട്ടിപ്പാറ :സാംസ്കാരിക-വിദ്യാഭ്യാസ പുരോഗതിക്ക് എന്നും മുതൽക്കൂട്ടായ കട്ടിപ്പാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയുടെ പുതിയ കെട്ടിത്തിന് ഫണ്ട് ലഭ്യമായി . കാലപ്പഴക്കത്താൽ ജീർണ്ണിച്ച കെട്ടിടമായിരുന്നു നിലവിലുള്ളത്. ഇത് പൊളിച്ച് നീക്കിയാണ് കട്ടിപ്പാറ ടൗണിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വായനശാല ആധുനിക സൗകര്യങ്ങളോട് കൂടി 3 നിലകളിലായി നിർമ്മിക്കുന്നത്. ആദ്യ ഘട്ടത്തിൽ 21 ലക്ഷം രൂപയാണ് കെട്ടിടത്തിൽ അനുവദിച്ചത്. പണി പൂർത്തീകരിക്കാൻ 40 ലക്ഷം രൂപയ്ക്ക് മുകളിൽ വരും. ആർക്കിടെക് വിനോദ്  സിറിയക്കാണ് കെട്ടിടത്തിന്റെ രൂപകൽപ്പന തയ്യാറാക്കിയത്. 

പദ്ധതിയുടെ ശിലാസ്ഥാപനം കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് തോമസ് കളത്തൂർ നിർവ്വഹിച്ചു. കൊടുവള്ളി ബ്ലോക്ക് കട്ടിപ്പാറ ഡിവിഷൻ മെമ്പർ നിധീഷ് കല്ലുള്ളതോട് അദ്ധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ജിൻസി തോമസ് ,സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.പി മുഹമ്മദ് ഷാഹിം, മെമ്പർമാരായ എ.കെ അബൂബക്കർകുട്ടി, പ്രേംജി ജെയിസ് , അനിത രവീന്ദ്രൻ ,സുരജ വിപി , സൈനബ നാസർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെകട്ടറി കെ.കെ പ്രദീപൻ , പ്രസിഡന്റ് പി. സുധാകരൻ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ചിത്ര വാസു, സഹകരണ ബാങ്ക് പ്രസിഡന്റ് സിബി ഫ്രാൻസിസ് , സി.പി. നിസാർ, കരീം പുതുപ്പാടി, ഹാരിസ് അമ്പായത്തോട്, പി.കെ സദാനന്ദൻ, സലിം പുല്ലടി, വ്യാപരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി.കെ.സി അസൈനാർ എന്നിവർ സംസാരിച്ചു. ലൈബ്രറിയുടെ പ്രസിഡന്റ് ദേവസ്യ മഞ്ഞാനയിൽ  സ്വാഗതവും സെക്രട്ടറി അഷറഫ് അമരാട് നന്ദിയും രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍