പഞ്ചാബ് ആംആദ്മിക്കൊപ്പം? ആദ്യഫല സൂചന ആപ്പിന് അനുകൂലം


അമൃത്സര്‍: പഞ്ചാബില്‍ നിന്നുള്ള ആദ്യ ഫല സൂചന വരുമ്പോള്‍ ആംആദ്മിക്ക് നേര്‍ത്ത ആശ്വാസം. ആംആദ്മി 30 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്.

കോണ്‍ഗ്രസ് 18 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. അകാലി ദള്‍ അഞ്ച് സീറ്റിലാണ് മുന്നിടുന്നത്. ബി.ജെ.പി രണ്ട് സീറ്റില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്.
പഞ്ചാബില്‍ 117 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

യു.പിയില്‍ ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. നിലവില്‍ 100 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. സമാജ് വാദി പാര്‍ട്ടി 55 സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് രണ്ട് സീറ്റിലും ബി.എസ്.പി മൂന്ന് സീറ്റിലുമാണ് നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍