വഖ്ഫ് നിയമനം: മന്ത്രിയുടെ പ്രസ്താവന സ്വീകാര്യമല്ല; ജിഫ് രി തങ്ങള്‍


കോഴിക്കോട്: വഖ്ഫ് നിയമനങ്ങള്‍ പി എസ് സി ക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മന്ത്രി അബ്ദുറഹ്മാന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവന മുഖ്യമന്ത്രി നേരത്തെ നല്‍കിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാ ണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

ഈ വിഷയത്തില്‍ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് വൈകാതെ തീരുമാനമുണ്ടാക്കുമെന്ന് ഇന്ന് കാലത്തും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ ഈ വാക്കുകളില്‍ ഇപ്പോഴും പ്രതീക്ഷയും വിശ്വാസവുമുണ്ട്. അടിയന്തരമായി നേരത്തെ നല്‍കിയ വാഗ്ദാനം നടപ്പിലാക്കണമെന്നും തങ്ങള്‍ പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍