പൂനൂർ സമസ്ത മഹൽ നേതാക്കൾ സന്ദർശിച്ചു
പൂനൂർ : സമസ്ത കേരള ജംഇഅത്തുൽ ഉലമയുടെ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ: ആലിക്കുട്ടി മുസ്ല്യാർ, പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ തുടങ്ങിയ നേതാക്കൾ പൂനൂരിലെ ഉദ്ഘാടനം കഴിഞ്ഞ എം.കെ മൊയ്തീൻ ഹാജി സ്മാരക സമസ്ത മഹൽ സന്ദർശിച്ചു.
സമസ്തയുടെ ആശയ ആദർശങ്ങൾ മുറുകെ പിടിച്ച് പ്രാസ്ഥാനിക പ്രവർത്തനം ശക്തിപ്പെടുത്തി ദീനി ദഅ് വത്തിന് സമസ്ത മഹൽ കേന്ദ്രമാവട്ടയെന്ന് നേതാക്കൾ പറഞ്ഞു.
സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സയ്യിദ് അഷ്റഫ് തങ്ങൾ, സയ്യിദ് മിർബ്ബാത്ത് ജമലുല്ലൈലി തങ്ങൾ, മജീദ് ദാരിമി ചളിക്കോട്,എം.പി ആലി ഹാജി,റസാഖ് ദാരിമി, ഒ.വി.ഫസലുറഹ്മാൻ, എം.കെ സിറാജ് തുടങ്ങിയവർ നേതാക്കളെ സ്വീകരിച്ചു.
പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും സുന്നത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് മനോഹരമായ കേന്ദ്രമൊരുക്കിയ പ്രവർത്തകരെ പ്രശംസിക്കുകയും നിർമ്മാണ പ്രവർത്തിക്ക് അകമഴിഞ്ഞ് സഹായിച്ച സഹോദരങ്ങൾക്കും,വിട പറഞ്ഞ സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ,ഓഫീസിന് സ്ഥലം അവനുവദിച്ച മൊയ്തീൻ ഹാജിക്കും കുടുംബത്തിനും പ്രത്യേക പ്രാർത്ഥനയും നിർവ്വഹിച്ചാണ് നേതാക്കൾ മടങ്ങിയത്.
ബഷീർ ദാരിമി, ഷമ്മാസ് ഹുദവി,ഒ.വി. മൂസ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, വിച്ചി അവേലം, ഷബീർ പി.കെ.സി, നദീർ അലി, ജലീൽ പാണ്ടിക്കൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍