ആസിം വെളിമണ്ണ, അബു അഹ്മദ് റസ എന്നിവരെ ഹെൽത്ത് കെയർ സൊസൈറ്റി അനുമോദിച്ചു

പൂനൂർ: 90 ശതമാനം അംഗപരിമിതിയോടെ പെരിയാർ നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ച ആസിം വെളിമണ്ണ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച എട്ട് വയസ്സുകാരൻ അബു അഹമ്മദ് റസ എന്നിവരെ ഹെൽത്ത് കെയർ സൊസൈറ്റി അനുമോദിച്ചു. പൂനൂർ വ്യാപാരഭവനിൽ നടന്ന പരിപാടി കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം ഡോ. ഷാജീബ് ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഖിൽ രാജ് മുഖ്യാതിഥിയായിരുന്നു.  നാസർ ബാഖവി മലേഷ്യ അധ്യക്ഷത വഹിച്ചു. സി പി കരീം മാസ്റ്റർ, എ കെ ഗോപാലൻ, സി കെ അസീസ് ഹാജി, കെ ബാലകൃഷ്ണൻ മാസ്റ്റർ, കെ അബൂബക്കർ മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. 
ശഫീഖ് കാന്തപുരം , ശമീർ വട്ടക്കണ്ടി എന്നിവർ ആസിം വെളിമണ്ണയെയും അബു അഹ് മദ് റസയെയും പരിചയപ്പെടുത്തി. കെ പി അദ്റു ഹാജി, അഫ്സൽ തേക്കും തോട്ടം എന്നിവർ ഉപഹാര സമർപ്പണം നടത്തി. ബശീർ മാസ്റ്റർ വടക്കോത്ത് സ്വാഗതവും നഫീസ മഠത്തും പൊയിൽ നന്ദിയും പറഞ്ഞു. ഹെൽത്ത് കെയർ സൊസൈറ്റി സ്പെഷൽ സ്കൂൾ വിദ്യാർഥി ഷാഫി ആലങ്ങാപോയിൽ ഗാനമാലപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍