നമ്മുടെ വിദ്യാലയത്തിന്റെ സുരക്ഷയും അച്ചടക്കവും ഉറപ്പുവരുത്തണം
താമരശ്ശേരി: താമരശ്ശേരി ഗവ ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ സുരക്ഷ സ്കൂളിലെ അച്ചടക്കവും ഉറപ്പുവരുത്തണമെന്ന് ആവശ്യമുയരുന്നു.
സ്കൂളിൽ നടന്ന മനുഷ്യത്വരഹിത റാഗിങ്ങും അടുത്തിടെ സ്കൂൾ വിദ്യാർത്ഥിനിയുടെ ആത്മഹത്യയും ഉൾപ്പെടെ സാഹചര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും കൂടുതൽ ജാഗ്രത കാണിക്കണമെന്ന് ആവശ്യം ഉയരുന്നത്.
സ്കൂൾ വിട്ടതിനു ശേഷം വീട്ടിൽ പോകാതെ മണിക്കൂറുകളോളം സ്കൂൾ പരിസരപ്രദേശങ്ങളിൽ പെൺകുട്ടികൾ ഉൾപ്പെടെ ചെലവഴിക്കുന്നത് നാട്ടുകാർ പലവട്ടം ചോദ്യം ചെയ്തിരുന്നു.
സ്കൂൾ സമീപത്തുള്ള ബസ് സ്റ്റോപ്പിന ആശ്രയിക്കാതെ കോരങ്ങാട് അങ്ങാടിക്ക് സമീപം എത്തുകയും തുടർന്നു സമീപപ്രദേശങ്ങളിൽ കറങ്ങിനടന്നതിനു ശേഷം ആറുമണിയോടെ വിദ്യാർഥികൾ ബസ്സിൽ കയറി പോകാറാണ് പതിവ്. സ്കൂളിന് സമീപത്തെ വയലിൽ പ്രദേശങ്ങളിൽ വിദ്യാർഥിനികൾ ഉൾപ്പെടെ സമയം ചെലവഴിക്കാൻ എത്തുന്നത് സമീപ പ്രദേശവാസികൾ ചോദ്യം ചെയ്തിരുന്നു.
അപരിചിതരായ യുവാക്കൾ ഈ പ്രദേശങ്ങളിൽ തമ്പടിക്കുന്നത് പതിവുകാഴ്ചയാണ് നാട്ടുകാർ പറയുന്നത്. കുട്ടികളുടെ അച്ചടക്കവും വിദ്യാലയത്തിെന്റെ സുരക്ഷയും ഉറപ്പു വരുത്തണം എന്നാണ് ജനകീയ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍