ജെസ്‌നയ്ക്കായി 191 രാജ്യങ്ങളിൽ ഇന്റർപോളിന്റെ യെല്ലോ നോട്ടീസ്; എന്നിട്ടും ഒരു സൂചനയുമില്ല
കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറയിൽനിന്ന് നാലുവർഷം മുമ്പ് കാണാതായ ജെസ്ന മരിയ ജെയിംസിനെ കണ്ടെത്താൻ സി.ബി.ഐ. ഇന്റർപോൾ വഴി 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. എന്നിട്ടും ഒരു സൂചനയും കിട്ടിയിട്ടില്ലെന്നറിയുന്നു. 2018 മാർച്ച് 22-നാണ് ജെസ്നയെ കാണാതായത്.
ഇവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഇന്റർപോളിനു കൈമാറി. ഈ രാജ്യങ്ങളിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാനാണ് യെല്ലോ നോട്ടീസ് പുറപ്പെടുവിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുദ്രവെച്ച കവറിൽ സി.ബി.ഐ. ഹൈക്കോടതിക്കു കൈമാറിയിട്ടുണ്ട്.
2021 ഫെബ്രുവരി 19-ന് ഹൈക്കോടതിയാണ് ജെസ്നയുടെ അന്വേഷണം സി.ബി.ഐ.ക്കു കൈമാറി ഉത്തരവിട്ടത്. ജെസ്നയുടെ സഹോദരൻ ജെയിസ് ജോൺ ജെയിംസ് അടക്കമുള്ളവർ ഫയൽചെയ്ത ഹർജിയിലായിരുന്നു ഉത്തരവ്.

 
  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍