കുതിച്ചുയർന്ന് ഇന്ധനവില; പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും നാളെ വർധിക്കും


രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് നാളെ കൂട്ടുന്നത്. ഇന്നലെയും ഇന്ധനവില കൂട്ടിയിരുന്നു. 

കൊച്ചിയിൽ പെട്രോളിന് 114.33 രൂപയും ഡീസലിന് 101.24 രൂപയും, തിരുവനന്തപുരത്ത് പെട്രോളിന് 116.21 രൂപയും ഡീസലിന് 103 രൂപയും, കോഴിക്കോട് പെട്രോൾ 114.47, ഡീസൽ 101.04 എന്നിങ്ങനെയുമാകും നാളത്തെ വില. കഴിഞ്ഞ രണ്ട് ആഴ്ചയിൽ പെട്രോളിന് ലിറ്ററിന് കൂടിയത് 9.59 രൂപയും ഡീസലിന് 9.26 രൂപയുമാണ്. ഇന്നലെ പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമായണ് നാളെ വർധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് അടിക്കടി വിലവർധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണയിൽ എണ്ണവില കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് വില കുത്തനെ കൂട്ടുന്നത്.

അതേസമയം വിലവർദ്ധനവിന് പുറമെ സ്വകാര്യ പമ്പുകൾ ഈടാക്കുന്നത് അമിത വില.

ഇന്ന് 04-04-2022 ന് കോഴിക്കോട് ജില്ലയിലെ പെട്രോൾ വില 113.87 എന്നാൽ താമരശ്ശേരിക്ക് സമീപം പരപ്പൻ പൊയിൽ സ്വകാര്യ പമ്പിൽ  ഇന്ന് പെട്രോൾ  വില 115.12  അതായത് ഒരു ലിറ്ററിൽ 1.25 പൈസ അധികം.

മറ്റു പമ്പുകളിലെ വില ശ്രദ്ധിക്കാതെ സ്വകാര്യ പമ്പുകളിൽ നിന്നും ഇന്ധനം നിറച്ചാൽ കീശ കാലിയാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍