ഇരട്ട ഗോളുമായി നിഹാൽ; ജയക്കുതിപ്പ് തുടർന്ന് ബ്ലാസ്റ്റേഴ്സ്
റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെൻ്റ് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ബ്ലാസ്റ്റേഴ്സ്. ഇന്ന് ജംഷഡ്പൂർ എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയ ബ്ലാസ്റ്റേഴ്സ് ലീഗിലെ തുടർച്ചയായ നാലാം ജയമാണ് സ്വന്തമാക്കിയത്. ഇരു പകുതികളിലായി നിഹാൽ ആണ് ബ്ലാസ്റ്റേഴ്സിൻ്റെ രണ്ട് ഗോളുകളും നേടിയത്. വിൻസി ബരെറ്റോ ആണ് നിഹാലിൻ്റെ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത്. ജയത്തോടെ ബ്ലാസ്റ്റേഴ്സിന് 4 മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റായി. ലീഗിൽ ഒന്നാമതാണ് ബ്ലാസ്റ്റേഴ്സ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍