ഉണ്ണിയപ്പത്തിന്റെ രുചിലോകത്തിലൂടെ കോരങ്ങാട് സ്വദേശി രാജേന്ദ്രൻ .

സ്വന്തം ലേഖകൻ .

താമരശ്ശേരി: അപ്പം തിന്നാല്‍ പോരെ, കുഴിയെണ്ണണോ' എന്നൊരു പഴഞ്ചൊല്ലുപോലുമുണ്ട് ഉണ്ണിയപ്പത്തെക്കുറിച്ച്. ഇത്തവണ കുഴിയെണ്ണാന്‍ തീരുമാനിച്ചു. പറഞ്ഞാലും പറഞ്ഞാലും തീരില്ല ഉണ്ണിയപ്പ വിശേഷം. ഉണ്ണിയപ്പത്തിന്റെ രുചിലോകത്തിലൂടെ താമരശ്ശേരി കോരങ്ങാട്  സ്വദേശി  രാജേന്ദ്രനോടൊപ്പം ഉണ്ണിയപ്പം വിശേഷം.
ആറു മലയാളിക്ക് നൂറു മലയാളം എന്നു പറയുന്നതുപോലെ സ്ഥലം മാറുന്നതിനനുസരിച്ച് ഉണ്ണിയപ്പത്തിന്റെ പേരും സ്വാദും ചേരുവകളും വലിപ്പവും മാറുന്നു. വിദേശങ്ങളിലേക്കുള്ള യാത്രയിൽ ബന്ധുക്കളുടെ സ്നേഹപ്പൊതികളിൽ ഒന്നാംസ്ഥാനം ഉണ്ണിയപ്പത്തിനു തന്നെ.

അതുപോലെതന്നെയാണ് രാജേന്ദ്രൻ ഉണ്ടാക്കുന്ന ഉണ്ണിയപ്പവും . എന്ത് വിശേഷം ആയാലും  നാട്ടിൽ ഇപ്പോൾ രാജേന്ദ്രന്റെ ഉണ്ണിയപ്പം തന്നെ വേണം.ബസ് കണ്ടക്ടർ ജോലി ചെയ്തുവരികയായിരുന്നു
രാജേന്ദ്രൻ അഞ്ചു വർഷത്തോളമായി കുടിൽ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നു. സഹായത്തിനായി ഭാര്യയും ഒപ്പമുണ്ട്.വെളിച്ചെണ്ണയിൽ ആണ് ഉണ്ണിയപ്പം നിർമ്മാണം .

വീട്ടിൽ പ്രത്യേകം സജ്ജമാക്കിയ  അടുക്കളയിലാണ് രാജേന്ദ്രൻ ഉണ്ണിയപ്പം ഉണ്ടാക്കുന്നത്. പുലർച്ചയോടെ ആരംഭിക്കും ഉണ്ണിയപ്പം നിർമ്മാണം അതിരാവിലെ തന്നെ ചൂടോടെ  ഹോട്ടലുകളിലും  ബേക്കറികളിലും സ്ഥിരമായി എത്തിച്ചു കൊടുക്കാറുണ്ട്   രാജേന്ദ്രൻ പറയുന്നു.