കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്ക്കൂളിലെ ആദ്യ ഓഫ് ലൈൻ ബാച്ചിന് യാത്രയയപ്പ് നൽകി.
കന്നൂട്ടിപ്പാറ : മലയോര ഗ്രാമവാസികളുടെ സ്വപ്ന സാക്ഷാത്കാരമായി 2020 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്ക്കൂളിൽ നിന്നും ആദ്യമായി ഓഫ് ലൈനിൽ നാലം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പിടിഎ, മദർ പിടിഎ മാനേജ്മെന്റ്, അധ്യാപകർ എന്നിവരുടെ ആഭിമുഖ്യത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.
വാർഡ് മെമ്പറും ചീഫ് പ്രമോട്ടറുമായ എ കെ അബൂബക്കർ കുട്ടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷ്യം വഹിച്ചു.
കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വർഷത്തെ ബാച്ചിന് ഓൺലൈനിൽ തന്നെ വിട പറയേണ്ടി വന്നത് ദുഃഖകരമാണെന്ന് ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി. ഈ വർഷം നവംബർ 1 മുതൽ കുട്ടികൾക്ക് നേരിട്ട് സ്ക്കൂളിൽ വരാൻ സാധിച്ചത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഓഫ് ലൈൻ പഠനം സാധ്യമല്ലാതിരുന്നിട്ടും ആദ്യ ബാച്ചിലെ രണ്ട് കുട്ടികൾ എൽ എസ് എസ് സ്ക്കോളർഷിപ്പ് നേടിയത് സ്ക്കൂളിന്റെ പ്രസക്തി അടിവരയിട്ടു തെളിയിച്ചതായി എച്ച് എം, അബുലൈസ് തേഞ്ഞിപ്പലം ചൂണ്ടിക്കാട്ടി.
മദർ പിടിഎ പ്രസിഡണ്ട് പി. നുസൈബ, സലാം കന്നുട്ടിപ്പാറ. മൈമൂന അബ്ദുള്ള, കെ.ടി ആരിഫ് മാസ്റ്റർ. കെ.പി ജസീന ടീച്ചർ, സ്ക്കൂൾ ലീഡർ വി എം സന ഫാത്തിമ മുതലായവർ സംസാരിച്ചു.
പരിപാടിക്ക് ഫൈസി മാസ്റ്റർ, ദിൻഷ ദിനേഷ്, ടി.യു സജ്ന ടീച്ചർ, ആഷിറ ടീച്ചർ, അപർണ അഗസ്റ്റിൻ, സജീന ടീച്ചർ, പ്രബിത ടീച്ചർ മുതലായവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍