തഹസില്‍ദാർമാ‍ർക്ക് സസ്പെന്‍ഷന്‍


കോഴിക്കോട് : താമരശ്ശേരിയിൽ അഴിമതി നടത്തിയതിന് മൂന്ന് ഡെപ്യൂട്ടി തഹസില്‍ദാർമാ‍ർക്ക് സസ്പെന്‍ഷന്‍. താമരശ്ശേരി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരായിരുന്ന പി.എന്‍ പ്രവീൺകുമാർ, കെ. ലതീഷ് കുമാർ, ശ്രീധരന്‍ വലക്കുളവന്‍ എന്നിവരെയാണ് വിജിലന്‍സ് അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്. 

2015-2016 കാലയളവില്‍ അനധികൃതമായി മണല്‍ കടത്തിയതിന് കസ്റ്റഡിയിലെടുത്ത 61 വാഹനങ്ങളില്‍നിന്നും നിയമാനുസരണം പിഴയീടാക്കാതെ വിട്ട് നല്‍കിയെന്ന പരാതിയെ തുടർന്നാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥർ അഴിമതി നടത്തിയെന്നും ഇതുവഴി സർക്കാറിന് പതിനൊന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍