വയലടയിൽ കെഎസ്ആർടിസി ബസ്സിന് മുകളിൽ മരം കടപുഴകി വീണു, യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു.
വയലടയിൽ കെഎസ്ആർടിസി ബസ്സിന് മുകളിൽ മരം കടപുഴകി വീണ് ബസ്സിൻ്റെ മുൻവശം തകർന്നു.
താമരശ്ശേരിയിൽ നിന്നും കോഴിക്കോട് എത്തി അവിടെ നിന്നും വയലടയിലേക്ക് സർവ്വീസ് നടത്തിയ ബസ്സിന് മേലെയാണ് തെങ്ങ് വീണത്.
വയലടയിൽ നിന്നും ബാലുശ്ശേരിയിലേക്കും അവിടെ നിന്നും താമരശ്ശേരിയിലേക്കും വരുന്ന ട്രിപ്പായിരുന്നു.മലയിറങ്ങി വരുമ്പോൾ വൈകീട്ട് 5.45ഓട് കൂടിയായിരുന്നു അപകടം. യാത്രക്കാർ പരിക്കേൽക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍