പൂനൂർ: ബദർ ദിന അനുസ്മരണവും പ്രാർത്ഥനാ സംഗമവും പൂനൂർ സമസ്ത മഹലിൽ സംഘടിപ്പിച്ചു.
മർഹൂം എം.കെ മൊയ്തീൻ ഹാജി സ്മാരക സമസ്ത മഹലിൽ തിങ്ങി നിറഞ്ഞ ധന്യമായ അത്മീയ സംഗമം അബ്ദുറസാഖ് ദാരിമിയുടെ അദ്ധ്യക്ഷതയിൽ ജലീൽ ബാഖവി പാറന്നൂർ ഉദ്ഘാടനം ചെയ്തു.
 വിശ്വാസ ദൃഢതയുടെയും അപ്പർണ്ണ ബോധത്തിൻറെയും ചരിത്രമാണ് ബദറെന്ന് ജലീൽ ബാഖവി പറഞ്ഞു.   സത്യവും നീതിയും മുറുകെ പിടിക്കുന്ന ഒരു ജനതയെ കീഴ്പ്പെടുത്താന്  ആൾബലവും അധികാരവും കൊണ്ടോ  സാധ്യമല്ലെന്ന സന്ദേശമാണ് ബദർ നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നിന്റെ അടിച്ചമർത്തുകലും നേരിടുന്ന വെല്ലുവിളികളും അതിജയിക്കാൻ വിശ്വാസി സമൂഹം സൃഷ്ടാവിന്റെ കൽപനകളും നിർദ്ദേശങ്ങളം ഉൾക്കൊണ്ട്  തിന്മയിൽ നിന്നകന്ന്  നന്മയുടെ പാതയിലൂടെ മുമ്പോട്ട് പോകണമെന്ന് ജലീൽ ബാഖവി പറഞ്ഞു.

ആലി ഹാജി, ശാമിൽ അബ്ദു സമദ് ബാഖവി, ശമ്മാസ് ഹുദവി, അബ്ദുൽ അസീസ് ദാരിമി, ജമാലുദ്ദീൻ വാഫി, ഷമീർ റഹ്മാനി, റഷീദ് മുസ്ലിയാർ, മുബഷീർ ഫൈസി, ബഷീർ ദാരിമി അഷ്‌റഫ്‌ കോളിക്കൽ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത് നേതൃത്വം നൽകി.