യുവാക്കൾക്കിടയിൽ കഞ്ചാവ് മാഫിയ വീണ്ടും പിടിമുറുക്കുന്നു
താമരശ്ശേരി : ചെറിയൊരു ഇടവേളയ്ക്ക് ശേഷം കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. ജില്ലയിൽ ഒട്ടുമിക്ക ഭാഗങ്ങളിലും ഇവർക്ക് കണ്ണികളുണ്ടെന്നത് കച്ചവടം വ്യാപിപ്പിക്കാൻ സഹായകരമാകുന്നു. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരെ പിടികൂടി.
പിടിച്ചെടുക്കുന്ന കഞ്ചാവിന്റെ അളവ് കുറവായതിനാൽ ജാമ്യത്തിൽ വിട്ടയക്കുന്നത് ആണ് പതിവ് കഞ്ചാവ് മാഫിയകൾ യുവാക്കൾക്കിടയിൽ പിടിമുറുക്കുന്ന തോടെ കുറ്റകൃത്യങ്ങൾ കൂടാനും സാധ്യതയുണ്ട്. ഏറെയും 18വയസിനു 25 വയസ്സിനുതാഴെയുള്ള യുവാക്കളാണ് കഞ്ചാവ് മാഫിയയുടെ ഇരയാകുന്നത്.
അതിനിടെ ഇന്ന് പുതുപ്പാടി പഞ്ചായത്ത് ബസാറിൽ നിന്നും വിൽപ്പനക്കായി വെച്ച ഒന്നര കിലേകഞ്ചാവുമായി ഈങ്ങാപ്പുഴ നെടുങ്കണ്ടം വെളുപ്പാൻ കുളം ഷാജഹാൻ (37) നെ താമരശ്ശേരി പോലീസ് പിടികൂടി.
താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍