താമരശ്ശേരി പഞ്ചായത്ത് തച്ചംപൊയിൽ വാർഡ് 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' കാമ്പയിന് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു

താമരശ്ശേരി: മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റിയുടെ പ്രവർത്തന ഫണ്ട് കാമ്പയിന് "എന്റെ പാർട്ടിക്ക്  എന്റെ ഹദിയ" തച്ചം പൊയിൽ വാർഡിൽ കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
   വാർഡ് ലീഗ് പ്രസിഡണ്ട് എം മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.റിയാദ് കെ.എം.സി.സി താമരശ്ശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എം.ഫസൽ, ദളിത് ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എൻ.പി ഭാസ്ക്കരൻ,വാർഡ് ലീഗ് ജനറൽ സെക്രട്ടറി ടി.പി നസീർ, എൻ.പിഇബ്രാഹിം . ടി.പി.അബ്ദുൽ മജീദ്, പി.ബാരി മാസ്റ്റർ,ലത്തീഫ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. 
 ഈ വർഷം റംസാൻ മാസത്തിൽ നടക്കുന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റിയുടെ ധനസമാഹരണത്തിലേക്ക് താമരശ്ശേരിപഞ്ചായത്തിലെ പതിനേഴാം വാർഡിൽ വരുംദിവസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും മറ്റും കാമ്പയിന് വിജയിപ്പിക്കാൻ വാർഡ് കമ്മറ്റി തീരുമാനിച്ചതായി ഭാരവാഹികൾ അറീച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍