വീടിനുമുകളില്‍ തെങ്ങ് വീണു.
താമരശ്ശേരി പഞ്ചായതിലെ പതിമൂന്നാം വാര്‍ഡിലെ (പരപ്പന്‍പോയില്‍ വെസ്റ്റ്) വാടിക്കല്‍ കരിമ്പാരതൊടുകയില്‍ ഗഫൂറിന്‍റ വീടിനു മുകളില്‍ തെങ്ങ് വീണ് കോണ്‍ക്രീറ്റ് കൂരയുടെ ഒരു ഭാഗം തകര്‍ന്നു.ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് തെങ്ങ് വീണത്.
വീടിനോട് ചേര്‍ന്ന മതിലിലും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.നിരവധി സ്ഥലങ്ങളില്‍ ഇന്നലെ മരങ്ങളും പോസ്റ്റുകളും കാറ്റില്‍ നിലം പൊത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍