ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് തച്ചംപൊയിൽ വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ഫണ്ട് കൈമാറി.

താമരശ്ശേരി:തച്ചംപൊയിൽ വാർഡ് മുസ്ലിംലീഗ് കമ്മറ്റി പെരുന്നാൾ സുദിനത്തിൽ മാനിപ്പുരം ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് സ്വരൂപ്പിച്ച തുക വാർഡ് ലീഗ് കമ്മറ്റി പ്രസിഡണ്ട് എം. മുഹമ്മദ് ഹാജി വി.കെ അബ്ദുഹാജിക്ക് കൈമാറി.
വാർഡ് മുസ്ലിംലീഗ്കമ്മറ്റി ജ.സെക്രട്ടറി നസീർ ഹരിത, പി. ബാരി മാസ്റ്റർ, ലത്തീഫ് മാസ്റ്റർ എന്നിവരും ഫണ്ട് കൈമാറ്റ ചടങ്ങിൽ സംബന്ധിച്ചു.
സമൂഹത്തിലെ പാവപ്പെട്ടവരായ ഡയാലിസിസിന്  വിധേയരാവുന്ന രോഗികൾക്ക് ഏറെ ആശ്വാസമാകുന്ന മാനിപ്പുരം ശിഹാബ് തങ്ങൾ സെൻററിന്റെ ഫണ്ട് ശേഖരണത്തിലേക്ക് സഹകരിച്ച എല്ല സുമനസ്സുകൾക്കും വാർഡ് കമ്മറ്റി ഭാരവാഹികൾ നന്ദി അറീച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍