താമരശ്ശേരി അമ്പായത്തോടിന് സമീപം ആംബുലൻസുകൾ കൂട്ടിയിടിച്ചു യാത്രക്കാർക്ക് പരുക്ക്
താമരശ്ശേരി : അമ്പായത്തോടിന് സമീപം ആംബുലൻസുകൾ കൂട്ടിയിടിച്ചു . വായനാട്ടിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അത്യാസന്ന നിലയിലുള്ള രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും , കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വായനാട്ടിലേക്ക് പോവുകയായിരുന്ന മെഡിക്കൽ കോളേജ് ആശുപതിയുടെ ആംബുലന്സുമാണ് കൂട്ടിയിടിച്ചത് .
രണ്ട് ആംബുലൻസുകളിലും ഉണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കേറ്റു . ഏതാനും പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, സാരമായി പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു . അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു . പോലീസ് എത്തി ആംബുലൻസുകൾ നീക്കം ചെയ്താണ് ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചത് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍