ചുരത്തിൽ എയ്സ് പിക്കപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു.

താമരശ്ശേരി ചുരം എഴാം വളവിനും ആറാം വളവിനുമിടയിൽ ഏയ്സ് ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിടിച്ച് മറിഞ്ഞു.  ഡ്രൈവറെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.