ഹജ്ജ് യാത്രയയപ്പ് സംഗമവും സംശയനിവാരണവും നടത്തി.
പൂനൂർ: മുബാറക് മാനേജിങ് കമ്മിറ്റി പൂനൂർ പ്രാദേശത്തു നിന്നും ഈ വർഷം ഹജ്ജിനു പോവാൻ ഉദ്ദേശിക്കുന്നവർക്ക് യാത്രയയപ്പും
സംശയ നിവാരണ സെഷനും സംഘടിപ്പിച്ചു. പ്രസിഡന്റ് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.
മുബാറക് ഹാളിൽ നടന്ന ചടങ്ങ് കെ എൻ എം കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി എൻ കെ എം സകരിയ ഉത്ഘാടനം ചെയ്തു.
സംശയ നിവാരണത്തിന് കെ എൻ എം സംസ്ഥാന ഉപാദ്യക്ഷൻ Dr ഹുസൈൻ മടവൂർ നേതൃത്വം നൽകി.
മുബാറക് കോളേജ് പ്രിൻസിപ്പൽ എം അഹമ്മദ്കുട്ടി മദനി, കെ ടി അബ്ദുറഹിമാൻ, അബ്ബാസ് എം കെ, ടി അഹമ്മദ്കുട്ടി,പി പി അബ്ബാസ്, കെ മുഹമ്മദ് ഉമരി, അസീസ് മാസ്റ്റർ മൊകായ്, വി എം ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.
ജോയിന്റ് സെക്രട്ടറി എ വി മുഹമ്മദ് സ്വാഗതവും വൈസ് പ്രസിഡന്റ് യു കെ മുഹമ്മദ് നന്ദിയും പറഞ്ഞു.
