കോരങ്ങാട് അംഗൻവാടിയിൽ നിന്ന് വിരമിച്ച ശാന്ത ടീച്ചർക്ക് ഹൃദ്യമായ യാത്രയയപ്പ് നല്കി.
താമരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന കോരങ്ങാട് അംഗൻവാടിയിൽ നിന്ന് 29 വർഷത്തെ സേവനത്തിനുശേഷം, വിരമിച്ച ശാന്ത ടീച്ചർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി.
ചടങ്ങിൽ: താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ടി അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കെ പി നാരായണൻ മാസ്റ്റർ സ്വാഗതവും വാർഡ് മെമ്പർ ഫസീല ഹബീബ് റഹ്മാൻ അധ്യക്ഷത വഹിക്കുകയും ചെയ്തു. സൈനുൽ അബിദീൻ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ഖദീജ സത്താർ (വൈസ് പ്രസിഡണ്ട് ) പൊന്നാട അണിയിക്കുകയും ആർഷ്യ ബി എം ( വാർഡ് മെമ്പർ ), സി ഡി എസ് ചെയർ പേഴ്സൺ ജിൽഷ എന്നിവർ ആശംസാ പ്രസംഗം നടത്തി. അംഗൻവാടി ഹെൽപ്പർ റീജ പി ജി നന്ദി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍