ഭാര്യ ആദ്യഭർത്താവിലുള്ള മകനെ വിവാഹം കഴിച്ചു, പണവുമായി മുങ്ങി; പരാതിയുമായി ഗൃഹനാഥൻ


ദെഹ്റാദൂൺ: ഭാര്യ ആദ്യഭർത്താവിലുള്ള മകനെ വിവാഹം കഴിച്ച് പണവുമായി മുങ്ങിയെന്ന് ഗൃഹനാഥന്റെ പരാതി. ഉത്തരാഖണ്ഡിലെ ബസ്പുർ സ്വദേശിയായ ഇന്ദ്രറാം ആണ് ഭാര്യയ്ക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. വീട്ടിൽനിന്ന് 20,000 രൂപയുമായി ഭാര്യ ബബ്ലിയും ആദ്യബന്ധത്തിലുള്ള മകനും മുങ്ങിയെന്നാണ് ഇന്ദ്രറാമിന്റെ ആരോപണം.

11 വർഷം മുമ്പാണ് ഇന്ദ്രറാമും ബബ്ലിയും വിവാഹിതരായത്. ഇന്ദ്രറാമിനൊപ്പം ജീവിതം ആരംഭിച്ചതോടെ ബബ്ലിയെയും രണ്ട് ആൺമക്കളെയും ആദ്യ ഭർത്താവ് ഉപേക്ഷിച്ചുപോയി. ഇന്ദ്രറാമുമായുള്ള ബന്ധത്തിൽ ബബ്ലിക്ക് മൂന്ന് മക്കളുണ്ട്.

അടുത്തിടെയായി ബബ്ലിയുടെ ആദ്യബന്ധത്തിലുള്ള മകൻ വീട്ടിൽ വരുന്നത് പതിവായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്ന ഈ മകനെയാണ് ഭാര്യ വീണ്ടും വിവാഹം കഴിച്ചിരിക്കുന്നതെന്നും ഇവർ പണവുമായാണ് വീട്ടിൽനിന്ന് മുങ്ങിയതെന്നും പരാതിയിൽ ആരോപിക്കുന്നു. ഇന്ദ്രറാമിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി ടൈംസ് നൗവ് റിപ്പോർട്ട് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍