വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; ഡോക്ടറെ സസ്പെന്റ് ചെയ്തു
മാനന്തവാടി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നതുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി മാനന്തവാടി മെഡിക്കല്‍ കോളേജിലെ ഗൈനക്ക് വിഭാഗം കണ്‍സല്‍ട്ടന്റ്് ഡോ.അബ്ദുല്‍ റഷീദിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ കണ്ടെത്തിയതിനെത്തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതേ ആശുപത്രിയില്‍ തന്നെ ജോലി ചെയ്ത് വരുന്നതിനാല്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും സാധ്യതയുണ്ടെന്നതിനാല്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് സസ്പെന്റ് ചെയ്തിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍