പത്താംക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; രണ്ടുപേർ അറസ്റ്റിൽ

കൊല്ലം: പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. കൊല്ലം കൊട്ടാരക്കരയ്ക്ക് അടുത്ത് നെടുവത്തൂരിലാണ് സംഭവം. നെടുവത്തൂർ കുറ്റിക്കാട് ലക്ഷംവീട് കോളനിയിൽ ബിന്ദു ഭവനിൽ ശശിധരന്‍റെ മകൻ വിനയൻ(39), വെട്ടിക്കവല ചിരട്ടക്കോണം ചരുവിള പുത്തൻവീട്ടിൽ അനിൽകുമാറിന്‍റെ മകൻ രാഹുൽ (26) എന്നിവരാണ് അറസ്റ്റിലായത്.

കൊട്ടാരക്കര പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുട്ടികൾക്കെതിരെയുള്ള ഉള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ രണ്ടു പ്രതികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍