അപകടഭീഷണി ; കോരങ്ങാട് അങ്ങാടിക്ക് സമീപത്തെ പാല മരം മുറിച്ചുമാറ്റാൻ നാട്ടുകാർ ഒപ്പിട്ട നിവേദനം നൽകി.

താമരശ്ശേരി : വ്യാപാര സ്ഥാപനങ്ങൾക്കും വാഹന യാത്രക്കാർക്കും ഭീഷണി  ഉയർത്തി നിൽക്കുന്ന കോരങ്ങാട് അങ്ങാടിക്ക് സമീപം പാല മരം മുറിച്ചുമാറ്റാൻ നാട്ടുകാർ ഒപ്പിട്ട നിവേദനം  നൽകി.

താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂൾ കോമ്പൗണ്ടിലാണ് വർഷങ്ങൾ പഴക്കമുള്ള മരം സ്ഥിതി ചെയ്യുന്നത്. കാലവർഷം എത്തുന്നതോടെ ഏതുനിമിഷവും കടപുഴകി വീഴാൻ സാധ്യതയുള്ളതായി അധികൃതർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍